വീണ്ടും വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരനെതിരെ കേസെടുത്തു
വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ വീണ്ടും യാത്രക്കാരൻ്റെ ശ്രമം. സംഭവത്തിൽ യാത്രക്കാരനെതിരെ കേസെടുത്തു. മുംബെയിൽ ഛത്രപതി ശിവാരജ് മഹാരാജ് ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇൻഡിഗോയുടെ 6E-5274 നാഗ്പൂർ-മുംബൈ വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം.
നേരത്തെ ബി.ജെ.പി എം.പി തേജസ്വി സൂര്യ വിമാനത്തിന്റെ എമർജസി ഡോർ തുറന്ന സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സീനിയർ കാബിൻ ക്രൂവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരപ്രകാരം ജനുവരി 24നാണ് സംഭവമുണ്ടായത്. നാഗ്പൂരിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട വിമാനം 12.35നാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് യാത്രക്കാരിലൊരാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്ന ഇൻഡിക്കേറ്റർ വന്നു. ഉടൻ തന്നെ വിമാനത്തിലെ കാബിൻ ക്രൂ സംഘം എമർജൻസി ഡോറിനടുത്തെത്തുകയും ഇത് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ തടയുകയായിരുന്നു.
യാത്രക്കാരനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273