കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ജസീറ എയര്‍വേസ് സർവിസിനൊരുങ്ങുന്നു; കോഴിക്കോട്, കണ്ണൂർ സർവീസുകൾ സൗദി പ്രവാസികൾക്കും ആശ്വാസമാകും
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവ്വീസിനൊരുങ്ങി കുവൈത്തിലെ പ്രമുഖ വിമാനകമ്പനിയായ ജസീറ എയര്‍വേഴ്സ്. ഇന്ത്യയും കുവൈത്തും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതോടെ സർവീസ് ആരംഭിക്കുമെന്ന് ജസീറ എയര്‍വേസിന്റെ സൗത്ത് ഏഷ്യ റീജനല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ സർവീസ് ജസീറ എയർവേയ്സ് അഞ്ച് വർഷം പൂർത്തിയാക്കി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് ജസീറ സർവീസ് നടത്തുന്നത്. പുതിയ കരാറിൽ ഒപ്പിടുന്നതോടെ, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും സർവീസ് ആരംഭിക്കും. .
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കൊച്ചിയിലേക്കും ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്കും നിലവിൽ സര്‍വിസുണ്ട്. ഇതിന് പുറമെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലും ജസിറ എയർവേസിൻ്റെ സേവനം ലഭ്യമാണെന്നും റൊമാന പര്‍വി പറഞ്ഞു.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് കൂടി ജസീറ സർവീസ് ആരംഭിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. നിലവിൽ കോഴിക്കോട്ടേക്ക് സൌദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ വളരെ കുറവായിതിനാൽ മറ്റു രാജ്യങ്ങൾ വഴി ട്രാൻസിറ്റായിട്ടാണ് കൂടുതൽ പേരും യാത്ര ചെയ്യുന്നത്. ജസീറ കൂടി സർവീസ് ആരംഭിക്കുമ്പോൾ സൌദിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യാൻ സാധിക്കും.
നിലവിൽ സൌദിയിലെ പല പ്രധാന എയർപോർട്ടുകളിലേക്കും ജസിറ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജസീറ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇത് സൌദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വളരെയേറെ ആശ്വാസകരമാകും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273