ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം – വീഡിയോ
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽ വച്ചായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്.
അസി.സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നതിനിടെ തൊട്ടടുത്തുനിന്നാണ് ഇയാള്‍ വെടിവച്ചത്.
മന്ത്രിയെ വിമാനത്തില്‍ ഭുവനേശ്വറിലേക്കു കൊണ്ടുപോയി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറിൽ കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എഎസ്‌ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ വിവരങ്ങൾ ഉടൻ..
ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସଙ୍କୁ ଗୁଳିମାଡ… ଗୁଳିମାଡରେ ଗୁରୁତର ସ୍ୱାସ୍ଥ୍ୟମନ୍ତ୍ରୀ ନବ ଦାସ #NabaDas #Odisha #firing pic.twitter.com/iFDEmKlu6S
— Kulamani Muduli (@MuduliKulamani) January 29, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273