ജിദ്ദ വിമാനത്താവളത്തിൽ ലഗേജുകൾ ഇനി യാത്രക്കാർക്ക് സ്വന്തമായി കൈകാര്യം ചെയ്യാം; പുതിയ മെഷീൻ പ്രവർത്തനമാരംഭിച്ചു
സൌദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്വന്തമായി ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ ആരംഭിച്ചു.
ജിദ്ദ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ അഥവാ ടെർമിനൽ 1 ൽ ആണ് പുതിയ സേവനം ആരംഭിച്ചത്. യാത്രക്കാരുടെ സമയവും പരിശ്രമവും ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൽഫ് സർവീസ് ബാഗേജ് ഷിപ്പ്മെൻ്റ് സേവനം ആരംഭിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
ടിക്കറ്റുകൾ സ്വയം വായിച്ചെടുത്ത് അതിൽ ലഗേജുകൾക്ക് അനുവദിച്ചിരിക്കുന്ന ഭാരം നിർണ്ണയിക്കാൻ പുതിയ മെഷിനീലൂടെ സാധിക്കും. കൂടാതെ ബാഗേജുകളിൽ പതിക്കുവാനുള്ള തിരിച്ചറിയിൽ ടാഗ് പ്രിൻ്റ് ചെയ്യുകയും ചെയ്യും. യാത്രക്കാർക്ക് അറബിയിലും, ഇംഗ്ലീലും ഈ സംവിധാനം പ്രവർത്തിപ്പിക്കാം.
നടപടിക്രമങ്ങൾ പൂർത്തിയായാൽ ബാഗേജുകൾ കണ് വേയർ ബെൽറ്റിലേക്ക് സ്വയം നീങ്ങുമെന്നതും ഇതിൻ്റെ പ്രത്യേകതയാണ്. ടെർമിനൽ ഒന്നിലെ A2 ഏരിയയിലാണ് പുതിയ സേവനം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വിമാനയാത്രക്കാർക്ക് ബോർഡിംഗ് പാസ് കൌണ്ടറിൽ കാത്ത് നിന്ന് ലഗേജുകൾ നൽകുന്നതിനായി സമയം നഷ്ടപ്പെടുത്താതെ സെൽഫ് സർവീസ് മെഷീനുകൾ വഴി എളുപ്പത്തിൽ ഇക്കാര്യങ്ങൾ ചെയ്യാനാകും. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ലഗേജുകൾ തയ്യാറാക്കാൻ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273