ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ പിഞ്ച് കുഞ്ഞ് മരിച്ചു

സൌദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ ( ആറ് മാസം) ആണ് ഖാസറ ജനറൽ ആശുപത്രിയിൽ മരിച്ചത്.

റിയാദ്-മക്ക റോഡിൽ റിയാദിൽ നിന്നും 400 കിലോമീറ്റർ അകലെ അല്‍ഖാസറയില്‍ മലയാളി കുടുംബം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഹസീമിൻ്റെ ഭാര്യാമാതാവ് നജ്മുന്നിസയെ അൽ ഖുവയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഹസീമിനും ഭാര്യ ജർയ, മക്കളായ അയാൻ, അഫ്നാൻ എന്നിവരുടെ പരിക്ക് ഗുരുതരമല്ല.

 

 

അൽ കോബാറിൽ ജോലി ചെയ്യുന്ന ഹസീമും കുടുംബവും ഉറ ചെയ്യുന്നതിനായി മക്കയിലെത്തിയതായിരുന്നു. കർമ്മങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച അൽ കോബാറിലേക്ക് മടങ്ങുന്നതിനിടെ ഉച്ചക്ക് 2 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.

റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയ വളപ്പിൽ, ഹാരിസ് കുറുവ എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!