മിനുട്ടുകളുടെ വ്യത്യാസത്തിൽ വീണ്ടും വിമാനപകടം; വ്യോമസേന വിമാനങ്ങൾക്ക് പിറകെ ചാർട്ടേഡ് വിമാനവും തകർന്ന് വീണു – വീഡിയോ

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.

ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും രണ്ട് എന്ന വിവരം ലഭിച്ചിട്ടില്ല എന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

രാജസ്ഥാനിലെ ഭരത്പുരിലാണ് ചാർട്ടേഡ് വിമാനം തകർന്നുവീണത്. ചാർട്ടർ ചെയ്ത ജെറ്റ് ആണ് തകർന്നതെന്ന് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചു. ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് കാരണം.

 

 

ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷനിൽ നഗ്‌ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ വിമാനം തകർന്നുവീണത്. നിലത്തുവീണതിനുപിന്നാലെ വിമാനത്തിന് തീപിടിച്ച് സ്ഫോടനം ഉണ്ടായി. ഗ്രാമത്തിനടുത്ത് വെറുതേകിടന്ന സ്ഥലത്താണ് വിമാനം തകർന്നുവീണത്. അതേസമയം, വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ ഉള്ള കാര്യങ്ങൾ പുറത്തുവന്നിട്ടില്ല.

ഭരത്പൂറിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു.

സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാലിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

വിമാനങ്ങളിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. സംഭവം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!