ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചില്ല; അനിശ്ചിതമായി നീളുന്നത് ഇന്ത്യക്കാരുടെ തീർത്ഥാടനത്തെ ബാധിക്കുമെന്ന്‌ ആശങ്ക

ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് ഈ വർഷത്തെ ഹജ്ജിന് ​ അപേക്ഷിക്കാൻ ഇനിയും ​ കാത്തിരിക്കണം. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി  യുടെ ഹജ്ജിനുള്ള ​ അപേക്ഷ ഇത് വരെ ക്ഷണിച്ചിട്ടില്ല. ഹജ്ജിന് അപേക്ഷ ക്ഷണിക്കൽ ​ അനന്തമായി നീളുകയാണ്. ഇത് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ബാധിക്കുമെന്നും, ഇക്കാര്യം പാർലമെന്‍റില്‍ ഉന്നയിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ജനുവരി ആദ്യവാരം ​ഹജ്ജ് അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ കേന്ദ്ര ഹജ്ജ്​ കമ്മിറ്റി പ്രഖ്യാപിച്ചത്​. മാസമാവസാനിക്കാനായിട്ടും അപേക്ഷ ക്ഷണിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പുതിയ ഹജ്ജ് ​നയം തയ്യാറാക്കുന്നതിൽ മുൻകാലങ്ങളിലില്ലാത്ത കാലതാമസമാണ് ​ ഇത്തവണ ഉണ്ടാകുന്നത്​. ഈ വർഷത്തെ ഹജ്ജ് നയത്തിന് ഇത് വരെ അംഗീകാരവുമായിട്ടില്ല . ഇതാണ് ഹജ്ജ് അപേക്ഷ ക്ഷണിക്കാൻ വൈകുന്നതിന് കാരണം ​. ഈ അനിശ്ചിതത്വം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തെ ബാധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി  ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

ജൂൺ അവസാനമാണ്​ ഇക്കുറി ഹജ്ജ്​ തീർത്ഥാടന സമയം. മെയ് അവസാനത്തിലോ, ജൂൺ ആദ്യവാരമോ ഹജ്ജിന് പുറപ്പെടണമെങ്കിൽ വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. അവസരം ലഭിക്കുന്ന തീർത്ഥാടകർക്ക്​ മാനസികമായി ഒരുങ്ങുന്നതിനുളള സമയം പോലും ലഭിക്കില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേസമയം അപേക്ഷ സമർപ്പിക്കലും , വിസക്കുള്ള നടപടി ക്രമങ്ങളും ഓൺലൈൻ ആയതിനാൽ കുറഞ്ഞ സമയം മതിയെന്നാണ് ​ഹജ്ജ്​ കമ്മിറ്റിയുടെ വാദം .ഇക്കുറി ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം തീർത്ഥാടകർക്കാണ്​ സൗദി അറേബ്യ ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്​. ഇതിൽ 1.25 ലക്ഷം പേരും ഹജ്ജ്​ കമ്മിറ്റി വഴിയാണ്​ ഹജ്ജ്​ നിർവഹിക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!