ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം; യുവതി ഗരുതരവാസ്ഥയിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം നഗരത്തിൽ രവിപുരത്ത് വീസ തട്ടിപ്പിന് ഇരയായി യുവതിയെ ആക്രമിച്ച സംഭവത്തിൽ, ട്രാവല്‍ ഏജന്‍സി ജീവനക്കാരിക്ക് നേരെയുണ്ടായത് ക്രൂര അതിക്രമം. മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയെ അക്രമി ബന്ദിയാക്കി തുടര്‍ച്ചയായി ആക്രമിച്ചു. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജെയിംസ് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എസിപി വ്യക്തമാക്കി.  ജോളിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ട്രാവല്‍സ് ഉടമയും രംഗത്തെത്തി.

ജോളി ജെയിംസിന്‍റെ അരമണിക്കൂറിലേറെ നീണ്ട ക്രൂരമായ ആക്രമണത്തിനൊടുവിലാണ് സൂര്യ ജീവനുംകൊണ്ട് ഓടിയത്. രണ്ട് കത്തികളുമായി ഓഫിസിലെത്തിയ പ്രതിയുടെ ലക്ഷ്യം ഉടമ മുഹമ്മദ് അലിയായിരുന്നു. ഇയാള്‍ വരാന്‍ വൈകിയതോടെയാണ് സൂര്യയെ ആക്രമിച്ചത്. ആദ്യത്തെ ആക്രമണം കൈകൊണ്ട് തടഞ്ഞ സൂര്യ പുറകിലെ ശുചിമുറിയിലേക്ക് ഓടി. പിന്തുടര്‍നെത്തിയ ജോളി കഴുത്തറുത്തു. മരണവെപ്രാളത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതി കസേരയില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു. ചോരവാര്‍ന്ന് ശബ്ദിക്കാനാകാതെ ഇരുന്ന സൂര്യ വേദനിക്കുന്നുവെന്ന് പേപ്പറില്‍ എഴുതി നല്‍കിയിട്ടും ജോളി വിട്ടില്ല.

ഒടുവില്‍ ജോളി കത്തി കഴുകാന്‍ പോയ തക്കത്തിലാണ് സൂര്യ പുറത്തേക്ക് ഓടിയിറങ്ങിയത്. അതേ സമയം, ജോളിയുടെ ആരോപണങ്ങള്‍ മുഹമ്മദ് നിഷേധിച്ചു. ജോളിയില്‍ നിന്ന് വീസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്നും ഇത് രണ്ട് വര്‍ഷം മുന്‍പ് തിരികെ നല്‍കിയെന്നുമാണ് ട്രാവല്‍സ് ഉടമയുടെ വാദം. എന്നാൽ 2019ൽ ലിത്വാനിയയിലേക്കു വർക്ക് വീസ നൽകാമെന്ന് മുഹമ്മദ് അലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിനായി അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും ചോദിക്കുമ്പോഴെല്ലാം പണം നൽകാതെ മുങ്ങി നടന്നെന്നുമാണ് പ്രതിയായ ജോളിയുടെ മൊഴി.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സൂര്യയുടെ നില ഗുരതരമായി തുടരുകയാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!