മരപ്പലകകളിൽ രഹസ്യ അറയുണ്ടാക്കി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; പിടിയിലായി – വീഡിയോ

സൌദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പിടികൂടി. ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി രാജ്യത്തേക്ക് ചരക്ക് കടത്തുന്നതിൻ്റെ മറവിലായിരുന്നു മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്. മരപ്പലകകൾക്കുള്ളിലായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.  ഏകദേശം മൂന്ന് ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് മരപ്പലകകളുടെ മറവിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് സകാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തേക്ക് വരുന്നതും, കയറ്റുമതി ചെയ്യപ്പെടുന്നതുമായ മുഴുവൻ ചരക്കുകളിലും കസ്റ്റംസ് പരിശോധനകളും നടപടികളും കർശനമായിരിക്കുമെന്ന് അധികൃതർ ഓർമിപ്പിച്ചു.
കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്നും, കള്ളക്കടത്ത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.
വീഡിയോ കാണുക..

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!