സൗദിയിലെ ലെവി ഇളവ്; ആനുകൂല്യം ലഭിക്കുന്നത് ആർക്കൊക്കെ? മന്ത്രാലയം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു

സൌദി അറേബ്യയിലെ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ അനുവദിച്ച ഇളവ് ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച മന്ത്രിസഭ തീരുമാനം സംബന്ധിച്ച വിശദാംശങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിലുടമ ഉൾപ്പെടെ ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഉടമ ഗോസിയിൽ രജിസ്റ്റർ ചെയ്ത ആളായിരക്കണമെന്നും, മുഴുസമയവും ഈ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്ന ആളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്ഥാപനത്തിലെ ഉടമ ഗോസിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് അതേ സ്ഥാപനത്തിൽ മുഴു സമയവും ജോലി ചെയ്യുന്ന ആളാണെങ്കിൽ, അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് വിദേശികൾക്കാണ് ലെവയിൽ ഇളവ് ലഭിക്കുക. എന്നാൽ ഉടമ ഉൾപ്പെടെ രണ്ട് സ്വദേശികൾ അതേ സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്യുന്നുണ്ടെങ്കിൽ നാല് വിദേശികൾക്കും ലെവിയിൽ ഇളവ് ലഭിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

മൂന്ന് വർഷം മുമ്പ് അനുവദിച്ച ലെവി ഇളവ് അവസാനിക്കുന്ന സമയം മുതൽ ഒരു വർഷത്തേക്ക് കൂടിയാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിയാദിൽ സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് ഇളവ് ഒരു വർഷത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചത്.

ലെവിമൂലം സാമ്പത്തിക ബാധ്യതകൾ താങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ താൽക്കാലികമായി മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ചതായിരുന്നു ലെവയിൽ ഇളവ്. മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച ഇളവിൻ്റെ കാലാവധി അവസാനിക്കാനായ സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് കൂടി നീട്ടി അനുവദിച്ചത്.

മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന ബഖാലകൾ ഉൾപ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങളെ വളരെ ഏറെ സഹായിക്കുന്നതാണ് തീരുമാനം. ലെവി അടക്കേണ്ടത് തൊഴിലുടമകളാണെങ്കിലും പല ചെറുകിട കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികളിൽ നിന്ന് ഈടാക്കിയാണ് ലെവിയുടെ തുടക്കത്തിൽ തൊഴിലുടമകൾ അടച്ചിരുന്നത്. പിന്നീട് ഇളവ് പ്രഖ്യാപിച്ചതോടെ തൊഴിലാളികൾക്കും ഇത് ആശ്വാസമായി.  ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചത് തൊഴിലാളികൾക്കും ആശ്വാസം വർധിപ്പിക്കുന്നതാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!