യുഎഇയിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അത്യാവശ്യമല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നും നിര്‍ദേശം
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത ഏതാനും ദിവസത്തേക്ക് രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അറിയിച്ചു.
കാലാവസ്ഥ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ക്കും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിര്‍ദേശം. വരുന്ന രണ്ട് ദിവസം അസ്ഥിര കാലാവസ്ഥ രാജ്യത്ത് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
മേഘാവൃതമായ അന്തരീക്ഷമായിരിക്കും നിലനില്‍ക്കുക. വിവിധ തീവ്രതകളില്‍ പല സ്ഥലങ്ങളില്‍ മഴ പെയ്യും. ഒപ്പം ഇടിയും മിന്നലും ഉണ്ടാവാനുള്ള സാധ്യതയും ചില പ്രദേശങ്ങളിലുണ്ട്. രാജ്യത്തെ അന്തരീക്ഷ താപനില ഇതോടൊപ്പം ഗണ്യമായി കുറയും. കാറ്റിന്റെ വേഗത പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയായിരിക്കും. ഇത് പൊടിക്കാറ്റിനും കാരണമായേക്കും. വെള്ളിയാഴ്ചയും മേഘാവൃതമായ അന്തരീക്ഷം തന്നെയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വാഹനം ഓടിക്കുന്നവര്‍ക്കായി നിരവധി സുരക്ഷാ നിര്‍ദേശങ്ങളും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.
- വളരെ അത്യാവശ്യമല്ലെങ്കില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. വാഹനം ഓടിക്കുകയാണെങ്കില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും റോഡിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വാഹനം ഓടിക്കുകയും വേണം
- ദൂരക്കാഴ്ച കുറയുന്ന സമയത്ത് ലോ ബീമില്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണം
- ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും വിവിധ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായിരിക്കുകയും വേണം
- അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273