സൗദിയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്, പൊലീസിന് നൽകിയ മൊഴിയിൽ ഹണിട്രാപ്പ് സൂചന
സൌദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയിൽ മലയാളി കൊല്ലപ്പെട്ട കേസിൽ വൻ ട്വിസ്റ്റ്. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) യാണ് കഴിഞ്ഞ ദിവസം സഹ ജീവനക്കാരൻ്റ കുത്തേറ്റ് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ചെന്നൈ സ്വദേശിയായ മഹേഷിനെ (45) പൊലീസ് കസ്റ്റഡിയിയിലെടുത്തിരുുന്നു. എന്നാൽ മഹേഷും കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതിനാൽ പൊലീസ് കസ്റ്റഡിൽ ചികിത്സയിലായിരുന്നു.
മനോവിഭ്രാന്തിമൂലം മുഹമ്മദലി ഉറങ്ങി കിടക്കുമ്പോൾ കുത്തുകയായിരുന്നുവെന്നാണ് പ്രതിയായ മഹേഷ് ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ മൊഴിയണ് പ്രതി ഇന്ന് പൊലീസിന് നൽകിയത്.
തന്നെ ഒരു യുവതി ഹണിട്രാപ്പിൽ പെടുത്തിയെന്നും, അതിൻ്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതി പറഞ്ഞു. ഇതിനിടെ മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാമ്പിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കുത്തുകൊണ്ട മുഹമ്മദലി പുറത്തേക്ക് ഓടുന്നതിനിടെ വാതിലിനടത്ത് രക്തം വാർന്ന് തളർന്ന് വീഴുകായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് മുഹമ്മദലിയെ രക്തത്തിൽ കുളിച്ഛ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മഹേഷിനെയും സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മുഹമ്മദലിയെ കുത്തിയതിലുള്ള മനോവിഷമം മൂലം ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില ഭേദപ്പെട്ടതോടെ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുക്കുകയായിരുന്നു. ഈ മൊഴിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
മുഹമ്മദലിയെ കുത്തിയ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം നൽകിയ മൊഴി. അതിൽനിന്നും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തത കൈവരൂ.
ആറ് മാസത്തോളമായി ആയിഷ എന്ന യുവതിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും, പലതവണയായി ഇത് വരെ 30,000 റിയാൽ (ഏകദേശം 6.3 ലക്ഷം രൂപ) അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തുവെന്നും ഇയാൾ പറഞ്ഞു. ഇപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം പ്രയാസപ്പെടുത്തുന്നു, പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഇയാൾ പറഞ്ഞു.
തന്നെ നാട്ടിൽ പോകാൻ പോലും അനുവദിക്കാതെ തന്നെ നിരന്തരം പ്രയാസപ്പെടുത്തുന്നവുന്നും, ഇതിൻ്റെ മനോവിഷമത്തിൽ രക്തസമ്മർദം ക്രമാതീതമായി ഉയരുകയും ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽനിന്നും തന്ന മരുന്ന് കഴിച്ചതിന് ശേഷം പിന്നെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല.
ഞായറാഴ്ച്ച ഉച്ചക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തി മരിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും ഓടിവന്ന മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നും മഹേഷ് പൊലീസിനേട് പറഞ്ഞു.
പ്രതി മാനസിക പ്രയാസങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഒരാഴ്ചയോളം ജോലിക്ക് അവധിയെടുത്തിരുന്നതായി സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറുവർഷമായി ‘ജെംസ്’എന്ന കമ്പനയിൽ ഗേറ്റ് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി. ഇതേ കമ്പനിയിൽ അഞ്ച് വർഷമായി മെഷിനിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ ചെന്നൈ സ്വദേശി മഹേഷ്.
പ്രതിയായ മഹേഷിൻ്റെ അടിവയറിലും നെഞ്ചിലും കഴുത്തിലുമുൾപ്പടെ അഞ്ചിടത്ത് കുത്തേറ്റ പാടുകളുണ്ട്. കുത്താൻ ഉപയോഗിച്ച കത്തി കട്ടിലിനടിയിൽനിന്നും പൊലീസ് കണ്ടെടുത്തിരുന്നു. മുഹമ്മദലി മരിച്ച കാര്യം അറിയുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടിയെന്ന് പരിഭാഷകരായി പോയ അബ്ദുൽ കരീം കാസിമി, സലിം ആലപ്പുഴ എന്നിവർ പറഞ്ഞു.
മുഹമ്മദലിയുടെ മൃതദേഹം ജുബൈലിൽ ഖബറടക്കുന്നതിന് നാട്ടിൽനിന്നും കുടുംബത്തിെൻറ അനുമതി പത്രം സാമൂഹിക പ്രവർത്തകൻ ഉസ്മാൻ ഒട്ടുമ്മലിൻ്റെ പേരിൽ ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാലുടൻ എംബസിയുമായി ബന്ധപ്പെട്ട് ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273