യാത്രക്കാരിയുടെ പുതപ്പിലേക്കു മൂത്രമൊഴിച്ചതും റിപ്പോർട്ട് ചെയ്യാൻ വൈകി; എയർ ഇന്ത്യക്ക് വീണ്ടും ഡി.ജി.സി.എ 10 ലക്ഷം പിഴ ചുമത്തി
പാരിസ്– ഡൽഹി വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിലേക്കു മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡിസംബർ 6ന് നടന്ന സംഭവം ആഭ്യന്തര സമിതിക്കു വിടാൻ എയർ ഇന്ത്യ കാലതാമസം വരുത്തിയതായി ഡിജിസിഎ വ്യക്തമാക്കി.
ജീവനക്കാരുടെ നിർദേശം പാലിക്കാതെ ഒരു യാത്രക്കാരൻ പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ഇന്റേണൽ കമ്മിറ്റിക്ക് റഫർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
സംഭവത്തിൽ യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ഇറങ്ങിയതിനു പിന്നാലെ ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. യാത്രക്കാരൻ രേഖാമൂലം മാപ്പു പറഞ്ഞതോടെ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെയാണ് സംഭവം ഡിജിസിഎയിൽ റിപ്പോർട്ടു ചെയ്യുന്നത്.
നവംബർ 26 നു ന്യൂയോർക്ക് – ഡൽഹി വിമാനത്തിലുണ്ടായ സമാനസംഭവത്തിലും എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ന്യൂയോർക്ക്–ഡൽഹി വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന പൈലറ്റിനെ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273