മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ വേണ്ട, കര്‍ശന നിര്‍ദേശം; നിലപാട് കടുപ്പിച്ച് സമസ്ത

കോഴിക്കോട്: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സമസ്ത. ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങള്‍ സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോളേജുകളുടെ കോഡിനേഷന്‍ സംവിധാനമയായ സി.ഐ.സിയുമായുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പുതിയ നീക്കം.

 

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളുള്ളവരെയും യുക്തിവാദികളെയും അധ്യാപകരായി നിയമിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വായനശാലയില്‍ സുന്നി ആശയങ്ങളുള്ള പുസ്തകങ്ങള്‍ മാത്രമേ പാടുള്ളൂ. കോളജ് മാഗസിനുകളിലെ ലേഖനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. സര്‍ക്കാര്‍ സിലബസിന്റെ ഭാഗമായി മുജാഹിദ് ആശയങ്ങള്‍ പഠിപ്പിക്കേണ്ടി വരികയാണെങ്കില്‍ അത് തിരുത്താന്‍ പ്രത്യേക ക്ലാസ് നല്‍കണം. ഇങ്ങിനെ പോകുന്നു കോളജ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.

ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായും ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണം. സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ സമസ്തയായിരിക്കും അന്തിമവാക്കെന്നും സര്‍ക്കുലറില്‍ പറയുന്നു. സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരി സ്ഥാപനങ്ങളില്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു സമസ്തയുടെ പ്രധാന പരാതി. ഹക്കീം ഫൈസിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി സമസ്ത രംഗത്തെത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=============================================================================== 

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!