അരങ്ങേറ്റത്തിൽ ക്രിസ്റ്റ്യാനോ ഗോളടിച്ചില്ല; ബ്രസീൽ താരത്തിലൂടെ മുന്നിലെത്തി അൽ നസര്‍ – വീഡിയോ

അൽ നസർ ക്ലബിനായി സൗദി പ്രോ ലീഗിൽ ആദ്യ മത്സരം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഗോളടിക്കാനായില്ല. എത്തിഫാക്കിനെ അൽ നസർ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി. എത്തിഫാക്കിനെതിരെ 90 മിനിറ്റും പോർച്ചുഗീസ് സൂപ്പര്‍ താരം ഗ്രൗണ്ടിലുണ്ടായെങ്കിലും താരത്തിനു സ്കോർ ചെയ്യാന്‍ സാധിച്ചില്ല.

31–ാം മിനിറ്റിൽ ബ്രസീലിയൻ മിഡ് ഫീൽഡർ ടാലിസ്കയാണ് അൽ നസറിന്റെ വിജയ ഗോൾ നേടിയത്. അബ്ദുൽമജീദ് അൽ സുലെയ്ഹീമിന്റെ ക്രോസിൽ ഹെഡ് ചെയ്തായിരുന്നു ബ്രസീൽ താരത്തിന്റെ ഗോൾ. ഗോൾ നേട്ടം ആവോളം ആഘോഷിച്ച റൊണാൾഡോ ഗ്രൗണ്ടിൽ ഏതാനും മികച്ച നീക്കങ്ങളും പുറത്തെടുത്തു.

ആദ്യ മത്സരത്തിന്റെ ചിത്രങ്ങൾ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സൗദിയിലെ ഫുട്ബോൾ ആരാധകർക്ക് നന്ദി അറിയിക്കുന്നതായും റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരെ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. മത്സരം 5–4ന് പിഎസ്ജി വിജയിച്ചിരുന്നു.

 

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=============================================================================== 

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!