സൗദിയുടെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ കാറ്റും, മഴയും മൂടൽ മഞ്ഞും ഉണ്ടാകാൻ സാധ്യത
സൌദി അറേബ്യയിലെ പല പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റും മഴയും മൂടൽ മഞ്ഞും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്കും സജീവമായ കാറ്റിനും കുറഞ്ഞ ദൃശ്യപരതയ്ക്കും സാക്ഷ്യം വഹിക്കും. ഇത് വൈകുന്നേരം മൂന്ന് വരെ തുടരാനാണ് സാധ്യത. കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ വൈകുന്നേരം 8 മണിവരെ മിതമായ മഴക്ക് സാധ്യതയുണ്ട്.
ഹായിൽ, ഖസിം, റിയാദ്, കിഴക്കൻ, വടക്കൻ അതിർത്തികൾ, ജിസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ചില ഭാഗങ്ങളിലും, മക്ക, മദീന മേഖലകളിലും ശക്തമായ കാറ്റിനൊപ്പം മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ ഹൈറേഞ്ചുകളിലും കിഴക്കൻ പ്രദേശങ്ങളിലും അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, ഹൈൽ എന്നിവിടങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273