സൗദിയിൽ സർക്കാർ വെബ്സൈറ്റുകൾ അപ്ഡേറ്റ് ചെയ്യുന്നു; വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും
സൗദിയിൽ വിവിധ സർക്കാർ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റുകളിൽ അറ്റകുറ്റപ്പണികൾ നടന്ന് വരികയാണ്. പല ഓണ്ലൈൻ സേവനങ്ങളിലും ഇത് മൂലം താൽക്കാലിക തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
വ്യവസായിക, വാണിജ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സൗദി ബിസിനസ് പോര്‍ട്ടല്‍ സജ്ജമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയം വെബ്‌സൈറ്റിലെ കമ്പനി സേവനങ്ങള്‍ പുതിയ പോര്‍ട്ടലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
ബിസിനസ് പോര്‍ട്ടല്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ചില സേവനങ്ങള്‍ ഏതാനും ദിവസങ്ങള്‍ ലഭ്യമാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിലേക്കുളള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഫീസുകള്‍ അടക്കുന്നതിനുളള സംവിധാനവും തല്‍ക്കാലം പ്രവര്‍ത്തിക്കില്ല. സംരംഭകര്‍ ജാഗ്രത പാലിക്കണമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
കമ്പനി രജിസ്‌ട്രേഷനും ഷയര്‍ ഹോള്‍ഡര്‍ കരാര്‍ തയ്യാറാക്കലും ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗദി ബിസിനസ് പോര്‍ട്ടലിലേക്ക് മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്.
രാജ്യത്തെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ. ആഭ്യന്തരം, വിദേശകാര്യം, തൊഴില്‍ തുടങ്ങിയ മന്ത്രാലയങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അനുഭവപ്പെടുന്ന തടസ്സം താല്‍ക്കാലികമാണ്. ഇത് ഉടന്‍ പൂര്‍വസ്ഥിതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************