റൊണാൾഡോയെ നേരിടാൻ മെസ്സിയും സംഘവും റിയാദിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം – വീഡിയോ
റിയാദ് സീസണ് കപ്പിന് വേണ്ടിയുള്ള സൌഹൃദ മത്സരത്തിൽ അൽ നസർ-അൽ ഹിലാൽ ടീമിൻ്റെ ആൾ സ്റ്റാർ ഇലവനെ നേരിടാനായി മെസ്സിയും സംഘവും റിയാദിലെത്തി.
ഫുട്ബോൾ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിക്കെതിരെ സൗദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ സൌഹൃദമത്സരത്തെ ഇത്രമേൽ ശ്രദ്ധകേന്ദ്രമാക്കുന്നത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച സൗദി പ്രാദേശിക സമയം രാത്രി 8 മണിക്കാണ് (ഇന്ത്യൻ സമയം രാത്രി 10.30ന്) മത്സരം.
റൊണോള്‍ഡോ നായകനായ ഓള്‍ സ്റ്റാര്‍ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അല്‍-നാസര്‍, അല്‍-ഹിലാല്‍ എന്നീ ടീമില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ ഉവൈസ്, അബ്ദുല്‍മിദ്, ഗോണ്‍സാലസ്, ഹ്യുണ്‍ സൂ, കൊനാന്‍, സുലെര്‍, അല്‍ ഫറാജ്, റ്റലിസ്‌കാ, കാറിലോ, ഇഗ്ലോ, റൊണാള്‍ഡോ എന്നിവര്‍ ഉള്‍പ്പെട്ടതാണ് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്‍. കെയ്‌ലര്‍ നവാസ്, ഹക്കീമി, റാമോസ്, ബെര്‍നറ്റ്, വിറ്റിനാ, സാഞ്ചസ്, സോളര്‍, മെസ്സി, എംബാപ്പെ, നെയ്മര്‍, ബിറ്റഷിബു എന്നിവരടങ്ങിയതാണ് പിഎസ്ജി ടീം.
മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരടങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരെ കീഴ്പ്പെടുത്തുക എളുപ്പമാവില്ല. ചരിത്രത്തിലിതുവരെ റൊണാള്‍ഡോയും മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളിലായി ഇതുവരെ 36 മത്സരങ്ങളാണ് അരങ്ങേറിയത്. അതില്‍ 16 തവണ മെസി ജയിച്ചപ്പോള്‍ 11 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ വിജയിച്ചത്.
ലോകമെമ്പാടുമുള്ള 20 സാറ്റലൈറ്റ് ചാനലുകൾ തത്സമയം മത്സരം സംപ്രേക്ഷണം ചെയ്യും. ഈ ചാനലുകളിൽ ഏറ്റവും പ്രമുഖമായത് BeIN സ്‌പോർട്‌സ് ആണ്. അതിന് പുറമെ നിരവധി പ്രദേശങ്ങളിൽ മത്സരം mbc, mbc ഈജിപ്ത്, എന്നിവയും തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ “mbc” ഗ്രൂപ്പിന്റെ ഷാഹിദ് പ്ലാറ്റ്‌ഫോം ഇപ്പോൾ ഈ കായിക ഇവന്റിനെക്കുറിച്ച് സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
റോഡ് സ്‌ക്രീനുകളിലും റിയാദിലെ ബൊളിവാർഡ് സ്‌ക്വയറിലും ലണ്ടൻ, കെയ്‌റോ, കുവൈറ്റ്, ന്യൂയോർക്കിലെ ടൈം സ്‌ക്വയർ എന്നിവയുൾപ്പെടെ ലോകത്തെ ചില നഗരങ്ങളിലെ പരസ്യ സ്‌ക്രീനുകളിലും മത്സരം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ മത്സരത്തിൻ്റെ ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരിക്കില്ല. എന്നാൽ ഇത് PSG-യുടെ പ്ലാറ്റ്‌ഫോമുകളിലും ഫേസ്ബുക്ക് വാച്ചിലും സ്ട്രീം ചെയ്യും. ഇന്ത്യയില്‍ തത്സമയ ടെലിവിഷന്‍ സംപ്രേഷണം ഇല്ല. അതേസമയം, പിഎസ്ജി ടിവി, ബിഇന്‍ സ്പോര്‍ട്സ് എന്നിവയിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.
റിയാദ് വിമാനത്താവളത്തിൽ മെസ്സിക്കും സംഘത്തിനും നൽകിയ സ്വീകരണത്തിൻ്റെ വീഡിയോ കാണാം.
#فيديو | لحظة وصول #ميسي و #نيمار و #راموس إلى #الرياض قبل اللقاء المنتظر بين نجوم #موسم_الرياض و #باريس_سان_جيرمان الليلة#صحيفة_المدينةhttps://t.co/5zYn6BgxQ7 pic.twitter.com/kuyR2S00YX
— صحيفة المدينة (@Almadinanews) January 19, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273