ഗൾഫ് കപ്പ്: ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരിക്കിലുംപ്പെട്ട് നാല് പേർ മരിച്ചു, 80 ലേറെ പേർക്ക് പരിക്ക്, 20 പേർ ഗുരുതരാവസ്ഥയിൽ – വീഡിയോ

ഇറാക്കിലെ ബസ്റയിൽ “പാം ട്രങ്ക്” സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ തടിച്ചുകൂടി. തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു, 80 ലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരതുരമാണ്.

ഇന്ന് (വ്യാഴാഴ്ച) നടക്കുന്ന 25ാമത് ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ ഇറാക്കും ഒമാനും തമ്മിലായിരുന്നും മത്സരം. മത്സരം കാണാനായി  ആയിരക്കണക്കിന് ആരാധാകർ ബസ്റയിലെ പാം ട്രങ്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. ടിക്കറ്റെടുക്കാത്തവരായിരുന്നു ഭൂരിഭാഗവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രിമുതൽ തന്നെ വൻതോതിൽ ആരാധകർ സ്റ്റേഡിയത്തിനടുത്തേക്ക് വന്നു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം ഒന്നര ലക്ഷത്തോളം ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകുന്നതിനും അപ്പുറമായിരുന്നു ആരാധകരുടെ എണ്ണം. പലരും പല വഴികളിലൂടെ സ്റ്റേഡിയത്തിലേക്ക് ചാടികടക്കാൻ ശ്രമിച്ചു.

 

 

ആരാധകരുടെ തിരക്ക് വർധിച്ചതിലൂടെ കൂടുതൽ അപകടം ഒഴിവാക്കുന്നതിനായി മത്സരം മാറ്റിവെച്ചിരുന്നുവെങ്കിലും, മത്സരം കൃത്യ സമയത്ത് തന്നെ നടക്കുമെന്ന് അൽപസമയം മുമ്പ് ഇറാക്ക് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാക്ക് സമയം വൈകുന്നേരം 7 മണിക്കാണ് മത്സരം.

സ്റ്റേഡിയത്തിന് സമീപം നിന്ന് പിരിച്ച് വിട്ട ആരാധകർക്കായി അധികൃതർ നഗരത്തിലെ പ്രധാന സ്‌ക്വയറുകളിലെ ഫാൻ സോണുകളിൽ വലിയ സ്‌ക്രീനുകൾ സ്ഥാപിച്ച് അവർക്ക് പുറത്ത് മത്സരം കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

അതേസമയം, പ്രധാന സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതായി ഇറാഖ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിന് മുന്നിലുള്ള അധികൃതർ എല്ലാ ആരാധകരോടും പ്രദേശത്ത് നിന്ന് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

ഇറാഖ്, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, എമിറേറ്റ്സ്, യെമൻ എന്നീ എട്ട് ടീമുകളെ പങ്കെടുപ്പിച്ച് ജനുവരി ആറിന് ആരംഭിച്ച അറബ് ഗൾഫ് കപ്പിന്റെ 25-ാമത് എഡിഷൻ. ഫൈനലിൽ ഒമാനുമായി ഇറാഖ് ദേശീയ ടീമിന്റെ മത്സരത്തിനാണ് ഇന്ന്, വ്യാഴാഴ്ച, ബസ്രയിലെ കായിക നഗരം സാക്ഷ്യം വഹിക്കുന്നത്.

 

വീഡിയോ കാണുക..

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!