സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു; മൃതദേഹം നാളെ നാട്ടിലെത്തും
സൗദിയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊല്ലം കൊട്ടാരക്കര വെളിയം റോഡുവില്ല പുത്തൻവീട്ടിൽ പരേതനായ ജമാൽ കുഞ്ഞുവിന്റെ മകൻ ശിഹാബുദ്ധീൻ ജമാലിൻ്റെ (44) മൃതദേഹമാണ് നാളെ നാട്ടിലെത്തുക. ഇക്കഴിഞ്ഞ പത്താം തിയതി ജിദ്ദയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചതായിരുന്നു.
ജിദ്ദയിലെ അൽ സാമറിലുള്ള തസ്നിം വാട്ടർ റീഫില്ലിങ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ നാലു വർഷങ്ങൾക്കു മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
ഇന്ന് (ബുധനാഴ്ച) വൈകുന്നേരം നാല് മണിക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്നും ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 4.45ന് ഗൾഫ് എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരും. ശിഹാബിന്റെ സഹോദരൻ ലത്തീഫ് ജമാൽ സൗദിയിൽ ഉണ്ട്. മാതാവ് നഫീസ ബീവി, ഹലീമ ബീവിയാണ് ഭാര്യ. മക്കൾ: ബീമാസ് ശിഹാബുദ്ധീൻ, ആലിയ ശിഹാബുദ്ദീൻ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സാബു ഇസ്മായിൽ പത്തനാപുരം, ഷാനി കോക്കാട്, നിഷാദ് റഹീം എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273