സൗദിയിൽ വീണ്ടും പുതിയ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു; ചെറുകിട തൊഴിലുകളുൾപ്പെടെ നിരവധി മേഖലകൾ സ്വദേശികൾക്ക്

സൌദി അറേബ്യയിലെ ജിസാനിൽ പ്രത്യേക സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയവും റീജിയണിന്റെ എമിറേറ്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന “റീജിയണൽ സെറ്റിൽമെന്റ്” പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. മദീന മേഖലയിൽ മാത്രമായി സ്വദേശിൽക്കരണം പ്രഖ്യാപിച്ച് ദിവസങ്ങക്ക് ശേഷമാണ് ജിസാനിലും പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജിസാൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ബാധകമാകുന്നതാണ് പുതിയ പദ്ധതി. സ്വദേശികളായ സ്ത്രീ പുരുഷന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിൻ്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.

ഈ വർഷം തന്നെ രണ്ട് ഘട്ടങ്ങളിലായാണ് ജിസാനിലെ സ്വദേശിവൽക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടം ആറ് മാസത്തിന് ശേഷവും, രണ്ടാം ഘട്ടം 12 മാസത്തിന് ശേഷവുമായിരിക്കും.

പരസ്യ ഏജൻസികളുമായി ബന്ധപ്പെട്ട സേവനം നൽകുന്ന സ്ഥാപനങ്ങൾ, ഫോട്ടോഗ്രാഫി സേവനം നൽകുന്ന സ്ഥാപനങ്ങൾ, ലാപ്‌ടോപ്പ്- കമ്പ്യൂട്ടറുകൾ എന്നിവയുടെ മെയിൻ്റനൻസ് ആൻ്റ് റിപ്പയർ ജോലികൾ എന്നീ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലെ  ആകെ തൊഴിലാളുകളുടെ 70 ശതമാനം പേർ സ്വദേശികളായിരിക്കണം.

കൊട്ടാരങ്ങളിലും ഹാളുകളിലും വിവാഹങ്ങൾക്കും ചടങ്ങുകൾക്കുമായി പ്രവർത്തിക്കുന്ന റിസർവേഷൻ ഓഫീസുകളും സൂപ്പർവൈസറി പ്രൊഫഷനുകളിലും ജോലി ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലെ 20 ശതമാനത്തിൽ കൂടാത്ത ശുചീകരണത്തൊഴിലാളി, ചരക്ക് കയറ്റിറക്ക് തൊഴിലാളി എന്നിവർക്ക് പുതിയ നിയമം ബാധകമാകില്ല.

 

മറൈൻ എഞ്ചിനീയർ, ഷിപ്പ് സേഫ്റ്റി ടെക്‌നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, കപ്പൽ ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, മറൈൻ നാവിഗേറ്റർ, മറൈൻ ഒബ്‌സർവർ , യാത്ര ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള തൊഴിലുകൾ, മറൈൻ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫിനാൻഷ്യൽ ക്ലർക്ക്, അക്കൗണ്ട്സ് ആൻഡ് ബഡ്ജറ്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, നാവികൻ, സാധാരണ നാവികൻ എന്നീ തൊഴിലുകളിൽ 50% ശതമാനം സ്വദേശിവൽക്കരിക്കാനാണ് നീക്കം.

അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും, ആവശ്യമായ തൊഴിൽ പരിശീലനം നൽകുന്നതിനും സ്വകാര്യ മേഖല സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള എല്ലാ പിന്തുണയും മന്ത്രലയം നൽകും. പദ്ധതി നടപ്പിലാക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് മദീന മേഖലയിലേക്ക് മാത്രമായി പ്രത്യേക സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചത്. അതിന് പിറകെയാണ് ഇപ്പോൾ ജിസാൻ മേഖലയിലും സൌദിവൽക്കരണം നടപ്പിലാക്കുമെന്നുള്ള പ്രഖ്യാപനം.

കൂടുതൽ വിവരങ്ങൾ ഉടൻ…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!