സൗദിയിൽ മിക്ക സ്ഥലങ്ങളിലും ഇന്ന് തണുപ്പ് വർധിക്കും; ചില പ്രദേശങ്ങളിൽ മഴയും കാറ്റും പൊടിയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സൌദിയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് താപനില കുറയുമെന്നും ഇത് മൂലം ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്കയിലും കിഴക്കൻ, റിയാദ് മേഖലകളിലെ ചില ഭാഗങ്ങളിലും കാഴ്ച പരിമിതപ്പെടുത്തുംവിധമുളള ശക്തമായ കാറ്റുണ്ടാകും. ഇത് നജ്‌റാൻ മേഖലയുടെ ചില ഭാഗങ്ങളിലേക്കും മദീനയുടെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജിസാൻ, അസിർ, അൽ-ബഹ, മക്ക എന്നീ പ്രദേശങ്ങളിലെ ഉയരം കൂടിയ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ആ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാവാലസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കിഴക്കൻ മേഖലയിൽ കാഴ്ച പരിമിതപ്പെടുത്തുംവിധമുള്ള ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. അൽ-അഹ്‌സ, അൽ-അബീല, അബ്ഖൈഖ്, ഹറാദ്, അൽ-അദീദ്, ഖുറൈസ്, ജുബൈൽ, അൽ-ഖോബാർ, ദമ്മാം, ദഹ്‌റാൻ, ഖത്തീഫ്, റാസ് തനൂറ എന്നി പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം 6 മണിവരെ ഈ അവസ്ഥ തുടരാനാണ് സാധ്യത.
മക്ക മേഖലയിലെ അൽ-ഷിഫ, അൽ-ഹദ, തായിഫ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാത്രി 8 മണിവരെ ദൂരകാഴ്ച പരിമിതപ്പെടുത്തും വിധമുളള മഴക്കും, കാറ്റിനും സാധ്യതയുണ്ട്. അതേ സമയം തു6 ജിദ്ദ, റബ എന്നിവിടങ്ങളിൽ ബുധനാഴ്ച വൈകുന്നേരം 6 മണിവരെ വരെ സജീവമായ കാറ്റിന് സാധ്യതയുണ്ട്.
അൽ-ബാഹ, അൽ-അഖിഖ്, അൽ-ഖുറ, അൽ-മന്ദഖ്, ബൽജുറാഷി, ബാനി ഹസ്സൻ എന്നിവിടങ്ങളിൽ ബുധനാഴ്ച വൈകുന്നേരം 8 മണിവരെ മഴയും മിന്നലും ഉണ്ടാകാനിടയുണ്ട്.
അസീർ മേഖലയിലെ അൽ-അരീൻ, ബിഷ, തത്‌ലീത്ത്, താരിബ് എന്നിവിടങ്ങളിൽ വൈകുന്നേരം ആറ് മണി വരെ സജീവമായ കാറ്റിനൊപ്പം പൊടിപടലം ഉയരും. അത് കാഴ്ച പരിധി കുറക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
അൽ-മജർദ, ബാരിഖ്, മഹായേൽ, അൽ-നമസ്, ബൽഖർൻ, തനുമ, അബ, അഹദ് റുഫൈദ, അൽ-റബൂഅ, ഖമീസ് മുഷൈത്, ശരത് ആബിദ എന്നിവിടങ്ങളിൽ ഇത് ബുധനാഴ്ച വൈകുന്നേരം 8 മണിവരെ മഴയും മിന്നലും ഉണ്ടാകാനിടയുണ്ട്.
അൽ-റായിസും യാൻബുവും ഉൾപ്പെടെ മദീന മേഖലയിൽ ബുധനാഴ്ച വൈകുന്നേരം 6 മണിവരെ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അൽ-വാജ്, ഉംലുജ് എന്നിവയുൾപ്പെടെ തബൂക്കിൽ കാഴ്ചയെ മോശമായി ബാധിക്കുംവിധം ശക്തമായ കാറ്റുണ്ടാകും. ബുധനാഴ്ച 6 മണിവരെ ഇത് തുടരും.
കേസിൽ അൽ-ഹാർത്ത്, അൽ-ദൈർ, അൽ-റൈത്ത്, അൽ-അരിദ, അൽ-ഐദാബി, അൽ-ഫുതൈഹ, ഫിഫ, ഹറൂബ് എന്നിവ ഉൾപ്പെടുന്ന ജിസാനിൽ ബുധനാഴ്ച വൈകുന്നേരം 8 മണിവരെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
ബദർ അൽ-ജനൂബ്, താർ, ഹബൂന, ഖബാഷ്, നജ്‌റാൻ, യാദ്മ, അൽ-ഖർഖൈർ, ഷറൂറ എന്നിവ ഉൾപ്പെടുന്ന നജ്‌റാൻ മേഖലയിൽ ബുധനാഴ്ച വൈകുന്നേരം 7 മണിവരെ സജീവമായ കാറ്റിനും ഉയർന്ന പൊടിപടലത്തിനും സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ വേഗത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273