അബുദാബി രാജകുടുംബ ബന്ധം പറഞ്ഞ് മുറിയെടുത്തു; 23 ലക്ഷം അടക്കാതെ നാല് മാസം താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് മുങ്ങി

യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമാണെന്നും പറഞ്ഞ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തയാൾ ലക്ഷണങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങി. എം.ഡി.ഷരീഫ് എന്നയാളാണ് ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ കഴിഞ്ഞ നാലു മാസം താമസിച്ച ശേഷം 23.46 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങിയത്. ഇയാൾക്കായി ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

2022 ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെയാണ് ഷരീഫ് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതെന്നും ആരോടും പറയാതെ പോകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. വാടകയ്ക്കു പുറമെ ഇയാൾ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന്  വെള്ളിപാത്രങ്ങളും പേള്‍ ട്രേയുമുൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി.  ഹോട്ടൽ അധികൃതരുടെ പരാതിയിൽ ഷരീഫിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താൻ യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫിസിലാണ് ജോലി ചെയ്തിരുന്നതെന്നുമാണ് ഷെരീഫ് ഹോട്ടൽ അധികൃതരോട് പറഞ്ഞതെന്നാണ് പരാതിയിൽ പറയുന്നത്. ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ഇവ വ്യാജമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. രാജകുടുംബാംഗവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നിരവധി കഥകളും ഇയാൾ സ്റ്റാഫുകളുമായി പങ്കുവയ്ക്കാറുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

ഷരീഫ് താമസിച്ച മുറിയ്ക്കും ഉപയോഗിച്ച മറ്റു സാധനങ്ങൾക്കുമായി 35 ലക്ഷം രൂപയാണ് ബില്ലായത്. ഹോട്ടലിൽ താമസിക്കുന്നതിനായി 11.5 ലക്ഷം രൂപ ഇയാൾ നൽകി. നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. ഇയാളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!