തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സുരക്ഷാവീഴ്ച: യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു
തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചതായി റിപ്പോർട്ട്. 2022 ഡിസംബർ 10നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ 6ഇ–7339 വിമാനത്തിലാണ് എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നത്.
എമർജൻസി വാതിൽ തുറന്നത് മറ്റു യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചെന്നും സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം പറന്നുയർന്നെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിസിഎയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ നവംബർ 26 ന് എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വെച്ച് ശങ്കര് മിശ്ര എന്നയാൾ മദ്യപിച്ച് 70 വയസ്സുള്ള ഒരു സ്ത്രീക്ക് നേരെ മൂത്രമൊഴിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354, 509, 510, ഇന്ത്യൻ എയർക്രാഫ്റ്റ് ആക്‌ട് സെക്ഷൻ 23 എന്നിവ പ്രകാരം എയർ ഇന്ത്യയ്ക്ക് യുവതി നൽകിയ പരാതിയിൽ ജനുവരി 4 ന് ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് പുതിയ സംഭവം പുറത്ത് വരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതും കൂടി വായിക്കുക..
വിമാനത്തിൻ്റെ വാതില്‍ തുറന്നത് ബിജെപി നേതാവെന്ന് ആരോപണം; പേര് പുറത്തുവിടാതെ അന്വേഷണം
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
Pingback: വിമാനത്തിൻ്റെ വാതില്‍ തുറന്നത് ബിജെപി നേതാവെന്ന് ആരോപണം; പേര് പുറത്തുവിടാതെ അന്വേഷണം - MALAYALAM NEWS DES