നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മലയാളി പ്രവാസി സൗദിയിൽ നിര്യാതനായി

സൌദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസി മലയാളി നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി സി.കെ.ബീരാൻ ഹാജി യുടെ സഹോദരൻ ചെറുകുന്നൻ കരീം ആണ് മരിച്ചത്. 65 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം.

ചില പ്രത്യേക സാഹചര്യങ്ങളാൽ കഴിഞ്ഞ 12 വർഷത്തോളമായി നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. എങ്കിലും സാമൂഹിക പ്രവർത്തകരുെട ഇടപെടലിനെ തുടർന്ന് പ്രതിസന്ധികളെല്ലാം തീർത്ത് നാട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും, പോകുവാനുള്ള അവസാന തയ്യാറെടുപ്പുകളും നടന്ന് വരുന്നതിനിടെ ഇന്നലെ രാത്രി ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരഗോമിച്ച് വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ത്വാഇഫിലുള്ള മകൾ ഇതിനോടകം ജിദ്ദയിലെത്തിയിട്ടുണ്ട്.

ഭാര്യ.  ഖദീജ മക്കൾ. മുഹമ്മദ്‌ അഷ്‌റഫ്‌, മുഹമ്മദ്‌ സുഹൈൽ, നജീബ, ഫിൻസിയ, റോഷ്‌ന ഷെറിൻ, മരുമകൻ.ബാസിൽ (ജിദ്ദ )

സഹോദരങ്ങൾ. ബീരാൻ ഹാജി. ഹുസൈൻഹാജി. പരേതരായ മുഹമ്മദ്‌ ഹാജി,കുഞ്ഞറമു ഹാജി, അലവിഹാജി, നഫീസ

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്….

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!