സൗദിയിൽ ഇന്ന് ശക്തമായ മഴയും പൊടിക്കാറ്റും മൂടൽ മഞ്ഞും; ജാഗ്രത നിർദേശം

സൌദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽ ഖസീം, റിയാദ്, കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ് മേഖലകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. കൂടാതെ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും രാത്രിയിലും അതിരാവിലെയും മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.

ഹായിൽ, അസീർ, അൽ-ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളിലും രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതിരാവിലെ തന്നെ വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, തബൂക്ക് ഹൈറ്റ്‌സ് എന്നിവിടങ്ങളിൽ താപനിലയിൽ കുറവുണ്ടാകുകയും മഞ്ഞ് രൂപപ്പെടുകയും ചെയ്യും.

പൊടിയും അഴുക്കും ഉയർത്തും വിധം കാറ്റടിക്കും. ഇത് രാജ്യത്തിന്റെ മധ്യഭാഗത്തും കിഴക്കുൻ മേഖലയിലും കാഴ്ച ദൈർഘ്യം കുറക്കുമെന്നും, വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

മലമ്പാതകളിൽ പാറകല്ലുകൾ റോഡിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ തമ്പടിക്കരുതെന്നും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും നിർദേശമുണ്ട്.

 

ജലായശയങ്ങളിൽ നിന്നും താഴ് വരകളിൽ നിന്നും വെള്ളത്തിൻ്റെ കുത്തൊഴുക്കിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വിട്ട് നൽക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!