പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം നിര്യാതയായി

മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി  സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു.

റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്.

നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!