കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ആളുകളുടെ കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!