ജിദ്ദയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി റിസ മോൾ യാത്രയായി
മലയാളി ബാലിക സൌദിയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി റിസ ഖദീജയാണ് മരിച്ചത്. 8 വയസായിരുന്നു. കളത്തിങ്ങൽ യൂനുസ് അലി നിഷ്മ ദമ്പതികളുടെ മൂത്തമകളാണ് മരിച്ചത്. ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച റിസ ഖദീജ.
പനി ബാധിച്ചതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശർദ്ദിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ ബ്ലീഡിംഗ് ഉള്ളതായി കണ്ടെത്തുകയായിരുന്നു. വൈകാതെ കുട്ടി അബോധാവസ്ഥയിലേക്ക് മാറി. ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സ നടന്ന് വരുന്നതിനിടെ ഹൃദയാഘാതവും സംഭവിച്ചു. തുടർന്ന് കുട്ടിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ (ഞായറാഴ്ച) ഉച്ചയോടെ മരിക്കുകയായിരുന്നു.
മൂന്ന് വയസുകാരനായ സഹിയാൻ സാഇദ് സഹോദരനാണ്. റിസയുടെ മരണം ജിദ്ദയിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തായതായും, ഇന്ന് ദുഹർ നമസ്കാരാനന്തരം ജിദ്ദയിലെ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്നും ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്…
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273