നേപ്പാൾ വിമാനാപകടം ഫെയ്സ്ബുക്ക് ലൈവിൽ; ഒടുവിൽ തീ വിഴുങ്ങുന്നതും ക്യാമറയിൽ. എല്ലാം ലൈവായി കണ്ട് കുടുംബം – വിഡിയോ
നേപ്പാളിൽ വിമാനം തകർന്നു വീഴുന്നതിനു മിനിറ്റുകൾ മുൻപ് യുപിയിലെ ഗാസിപുരിൽ നിന്നുള്ള സോനു ജയ്സ്വാൾ ഫെയ്സ്ബുക് ലൈവിൽ വന്നിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയെക്കുറിച്ച് സോനുവിന്റെ ‘ഇത് വളരെ രസകരമാണ് എന്ന പരാമർശവും’ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിലുണ്ട്.
തുടർന്ന് വിമാനം ഇടത്തോട്ട് വെട്ടിത്തിരിയുന്നതും തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തകർച്ചയ്ക്കു ശേഷം തീനാളങ്ങളുടെ ദൃശ്യങ്ങളുംമൊബൈൽ ക്യാമറ പകർത്തി.
ബന്ധുക്കളുമായി കളിയും തമാശയും പറഞ്ഞ് ചിരിച്ച് കളിക്കുകയായിരുന്നു. വിമാനത്തിനകത്തെ ദൃശ്യങ്ങളും പുറത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളും ലൈവിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടാന്നാണ് ഒരു കുലുക്കം അനുഭവപ്പെട്ടത്. പിന്നീട് കാണുന്നത് ആളുകളുടെ ബഹളവും ഉരുണ്ട് മറിയുന്ന തീ ഗോളങ്ങളും…എല്ലാറ്റിനും സാക്ഷിയായിരുന്നു സോനുവിൻ്റെആ മൊബൈൽ ഫോണും.
വീഡിയോ കാണാൻ View എന്ന ബട്ടണിൽ അമർത്തുക്ക:
🚨GRAPHIC VIDEO: Nepal plane crash pic.twitter.com/KpMW7Kj3z8
— Breaking News (@NewsJunkieBreak) January 15, 2023
അപകടത്തിൽപെട്ടവരിൽ സോനു ജയ്സ്വാൾ (35) ഉൾപ്പെടെ അഞ്ച് പേരാണ് ഇന്ത്യക്കാർ. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്.
യാത്രികരില്‍ 53 പേരും നേപ്പാളികളാണ്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 വിദേശികള്‍ വിമാനത്തിലുണ്ടായിരുന്നു. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആസ്‌ത്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍.