സൗദിയിൽ കനത്ത മഴയിൽ മലയിടിഞ്ഞ് കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചു; ഗതാഗതം തടസപ്പെട്ടു

സൗദിയിൽ ഇന്ന് പെയ്ത കനത്ത മഴയിൽ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അൽ-ബഹയിലെ മഖ്‌വ ഗവർണറേറ്റിലാണ് സംഭവം. ജബൽ ഷാദ ഏരിയയിൽ ജബൽ ഷാദ അൽ-അലാ റോഡിലാണ് മലയിടിഞ്ഞത്.

ഇന്ന് ഉച്ചയോടെ പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് ഷാദ മലയിൽ നിന്ന് വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. മലയിടിച്ചിലിനെ തുടർന്ന് വൻ ഗർത്തങ്ങളും മലയിൽ രൂപപ്പെട്ടു.

ഇതേ റോഡിൽ ഒന്നിലധികം സ്ഥലങ്ങളിൽ പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ പാറകഷ്ണങ്ങൾ പതിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിൽ ഭീമൻ പാറകൾ അടർന്ന് വീണ് റോഡ് പൂർണമായും അടച്ചു. 

ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇത് വഴി കടന്ന് പോകേണ്ടിയിരുന്ന നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. പല സ്ഥലങ്ങളിലായി പാറകല്ലുകൾ പതിച്ച് ഗതാഗതം തടസപ്പെട്ടതിനാൽ മുന്നോട്ട് പോകാനോ, തിരിച്ച് പോകാനോ കഴിയാതെ നിരവധി യാത്രക്കാർ കുടങ്ങി. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

**********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!