സൗദി വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി മുതൽ സർട്ടിഫിക്കറ്റുകൾ എംബസി അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല
സൗദി അറേബ്യയിലേക്ക് വരുന്നവർക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പായി പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പായി സർട്ടിഫിക്കറ്റുകൾ ഡൽഹിയിലെ സൗദി എംബസിയോ മുംബൈയിലെ സൌദി കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന ചട്ടം. എന്നാൽ ഇത് മൂലം മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു അറ്റസ്റ്റേഷൻ പൂർത്തിയായിരുന്നത്.
എന്നാൽ ഇനി മുതൽ എംബസിയോ, കോണ്സുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ലെന്നം, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകുമെന്നും മുംബെയിലെ സൗദി കോൺസുലേറ്റിൽ നിന്നും ഏജൻസികൾക്ക് അറിയിപ്പ് ലഭിച്ചു. പരമാവധി ഏഴ് ദിവസമാണ് വിദേശകാര്യ മന്ത്രാലത്തിൽ നിന്നുള്ള അറ്റസ്റ്റേഷന് സമയമെടുക്കുക.
എച്ച്.ആർ.ഡി അറ്റസ്‌റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തും. അതിന് ശേഷമായിരുന്നു സൗദി കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷൻ. കോൺസുലേറ്റിൽ ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അതത് യൂണിവേഴ്‌സിറ്റികളിലേക്ക് അയച്ചുകൊണ്ടായിരുന്നു ഇത് വരെ വെരിഫിക്കേഷൻ നടത്തിയിരുന്നത്. ഇത് മൂലം പലപ്പോഴും നാലും അഞ്ചും അതിലധികവും മാസങ്ങൾ ഉദ്യോഗാർഥികൾ കാത്തിരിക്കേണ്ടി വന്നിരുന്നതായി മുംബെയിലെ ട്രാവൽ ഏജൻസികൾ പറഞ്ഞു.
അറ്റസ്റ്റേഷന് മാസങ്ങളുടെ കാലതാസമം എടുത്തിരുന്ന സാഹചര്യം പല ഉദ്യോഗാർഥികൾക്കും പല പ്രയാസങ്ങളുമുണ്ടാക്കിയിരുന്നു. സമയത്ത് സൌദിയിലെത്താനാകാത്തത് മൂലം ജോലി നഷ്ടപ്പെട്ടവരും, ഇന്ത്യയിലെ കാലതാമസം മൂലം മറ്റു രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ തൊഴിലുടമകളെ പ്രേരിപ്പിച്ചിരുന്നതുമുൾപ്പെടെയുള്ള നിരവധി പ്രതിസന്ധികൾ പുതിയ മാറ്റത്തോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273