സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

സൌദിയിൽ ദമ്മാം-റിയാദ് റോഡിലുണ്ടായ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരിന്തൽമണ്ണ മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 12 മണിക്ക് റിയാദിനടുത്തു ഏകദേശം 200 കിലോ മീറ്റർ അകലെ യൂസുഫ് ഓടിച്ചിരുന്ന ഡെയ്ന ലോറി ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കെൻസ് കമ്പനിയിൽ ഡ്രൈവർ ആയിരുന്ന ഇദ്ദേഹം സാധനങ്ങളുമായി ദമാമിലെത്തി വിതരണം ചെയ്ത ശേഷം റിയാദിലേക്കു മടങ്ങി പോകുന്നവഴിയാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കമ്പനി അധികൃതരെ അപകട വിവരം അറിയിക്കുകയായിരുന്നു.

പിതാവ് ബീരാൻ, മാതാവ് മറിയ, ഭാര്യ റജീന, മക്കൾ സന നസ്രിൻ , ഷഹൽ ഷാൻ , ഫാത്തിമ ഷസ്സ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!