സ്പോർട്ടിങ് പാരൻ്റസ് ലീഗ്; ശ്രദ്ധേയമായി താരലേലം, അഷ്‌റഫ് മാനന്തവാടി വില കൂടിയ താരം
സൌദിയിൽ ജിദ്ദയിലെ പ്രശസ്ത ഇന്ത്യൻ ഫുടബോൾ അക്കാദമിയായ സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദയിലെ രക്ഷിതാക്കൾ പങ്കെടുക്കുന്ന സ്പോർട്ടിങ് പാരെന്റ്സ് ലീഗ് സീസൺ എട്ട് ജനുവരി 26 വ്യാഴാഴ്ച വൈകുന്നേരം ജിദ്ദ അൽ സാമിർ സ്റ്റേഡിയത്തിൽ ആരംഭിക്കും. നാല് ടീമുകൾ പങ്കെടുക്കുന്ന രണ്ടു പാത റൌണ്ട് റോബിൻ ലീഗ് ടൂർണമെന്റിലെ ടീമികളെ ഫ്രഞ്ച് ബേക്കേഴ്‌സ് ജിദ്ദ, ഓറ്റോൺ മെൻസ് വെയർ, ബറഖ റെസ്റ്റോറന്റ്, ആൽപ്സ് സയൻസ് അക്കാദമി എന്നിവർ സ്വന്തമാക്കി.
ജിദ്ദ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന താരലേലവും ഫിക്‌സ്ചർ പ്രകാശനവും ശ്രദ്ധേയമായി. കേരളത്തിനകത്തും പുറത്തും വിവിധ ടീമുകൾക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിരുന്ന എട്ട് കളിക്കാരെ ISL മാതൃകയിൽ ലേലത്തിലൂടെയാണ് വിവിധ ടീമുകൾ സ്വന്തമാക്കിയത്. അഷ്‌റഫ് മാനന്തവാടിയാണ് വില കൂടിയ താരം.315 പോയിന്റിനാണ് അഷ്‌റഫ് മാനന്തവാടിയെ ആൽപ്‌സ് സയൻസ് അക്കാദമി സ്വന്തമാക്കിയത്, ഒരു മണിക്കൂറിലധികം നീണ്ട ശക്തമായ ലേല നടപടികൾക്ക് ശേഷമാണ് അദ്ദേഹത്തെ ആൽപ്‌സ് സ്വന്തം പാളയത്തിലെത്തിച്ചത്.
155 പോയിന്റിന് ഉമൈർ ഖാൻ വണ്ടൂരിനെ ഫ്രഞ്ച് ബേക്കറി സ്വന്തമാക്കിയപ്പോൾ, 60 പോയിന്റിന് KC ബഷീർ ചേലേമ്പ്രയെ ഓറ്റോൺ മെൻസ് വെയർ സ്വന്തമാക്കി, അതെ പോയിന്റിന് വാസുദേവൻ നിലമ്പൂർ ബറഖ റെസ്റ്റോറന്റ് സ്‌കോഡിലെത്തി.
തെലുങ്കാന സ്വദേശി ബദ്ർ ഖാദ്‌രി 35 പോയിന്റിന് ഓറ്റോൺ മെൻസ് വെയറിലെത്തിയപ്പോൾ, 40 പോയിന്റിന് മുജീബ് ഒഴുകൂറിനെ ആൽപ്‌സ് അക്കാദമിയും, 50 വീതം പോയിന്റ് നേടി ജുനൈസ് ബാബുവിനെ ഫ്രഞ്ച് ബേക്കറിയും, സോണി ചെറിയാനെ ബറഖയും തങ്ങളുടെ കൂടാരത്തിലെത്തിച്ചു.
അക്കാദമി ജനറൽ സെക്രട്ടറി അഷ്‌റഫ് വിവി, ഫിനാൻസ് ഓഫീസർ ജലീൽ കളത്തിങ്ങൽ, SPL കോഓർഡിനേറ്റർ താജുദ്ധീൻ കാലിക്കറ്റ്, മുഹമ്മദ് നജീബ്, അഷ്‌റഫ് മൊറയൂർ, അബ്ദുസുബ്ഹാൻ വലിയപറമ്പ് എന്നിവരുടെ നേതൃത്തിലായിരുന്നു ലേലം നടന്നത്.
ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ വിപുലമായ പരിപാടികളോടെ ടൂർണമെന്റിന് തുടക്കം കുറിക്കുമെന്ന് അക്കാദമി ചെയർമാൻ ഇസ്മാഈൽ കൊളക്കാടൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273