ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം ഇന്ന് ആരംഭിക്കും.

ജിദ്ദ: ജിദ്ദയിൽ വിവിധ ഫുട്ബാൾ ക്ലബുകളിൽനിന്നുള്ളവരുടെ കൂട്ടായ്മയായ ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ്പ് (ജെ.എഫ്.എഫ് ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം ഇന്ന് ആരംഭിക്കും. രാത്രി എട്ടിന് ജിദ്ദ ശബാബിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ജെ.എഫ്.എഫ് സോക്കർ ഫെസ്റ്റ് 2023 എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്.  സീനിയർ വിഭാഗത്തിൽ എട്ട് ടീമുകളും 40 വയസ്സിന് മുകളിലുള്ള പഴയകാല താരങ്ങൾ പങ്കെടുക്കുന്ന വെറ്ററൻസ് മത്സരത്തിലും കുട്ടികളുടെ ജൂനിയർ വിഭാഗത്തിലും നാലു വീതം ടീമുകളും പങ്കെടുക്കും.

കൂട്ടായ്മക്ക് കീഴിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സമാ യുനൈറ്റഡ് ട്രേഡിങ് കമ്പനിയുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.   ‘ഫുട്ബാളിലൂടെ ചാരിറ്റി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു നടക്കുന്ന ടൂർണമെന്റിനോടനുബന്ധിച്ച് പ്രത്യേകം സമ്മാന കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!