സ്‌പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി
ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബുണ്ടെന്ന ഫോണ്‍ വിളിയെതുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് പുണെയിലേക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ തിരച്ചില്‍ നടത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് 6.30 ന് പറന്നുയരാനിരുന്ന വിമാനത്തിലാണ് തിരച്ചില്‍ നടത്തിയത്.
ബോംബ് ഭീഷണി വന്നതോടെ വിമാനത്തിലേക്ക് യാത്രക്കാരെ കയറ്റുന്നത് അധികൃതര്‍ നിര്‍ത്തിവെക്കുകയും ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രികരും ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടുകിട്ടിയില്ല. സിഐഎസ്എഫും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയിരുന്നു.
പുനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഉണ്ടെന്നായിരുന്നു ഫോണ്‍ വിളിച്ചയാളില്‍ നിന്നുള്ള സന്ദേശം. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം മോസ്കോയില്‍ നിന്ന് ഗോവയിലേക്കു വന്ന വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273