ഗൾഫിലുൾപ്പെടെ 10 രാജ്യങ്ങളിലുള്ളവർക്ക് ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ നടത്താൻ അനുമതി
പ്രവാസികൾക്ക് അവരവരുടെ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സിംഗപ്പുർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും.
ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികൾക്കു ഈ സൗകര്യം ഒരുക്കുന്നത്.
നിർദേശങ്ങൾ പാലിക്കാൻ പാർട്നർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. ഫെമ നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധനകൾ. ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
❗ബന്ധപ്പെടുക:
📞0556884273
http://wa.me/+966556884273
Pingback: കുവൈത്തിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു; മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉടൻ - MALAYALAM NEWS DESK