കലിതുള്ളി കൊടുങ്കാറ്റും പേമാരിയും: കലിഫോർണിയയിൽ 17 മരണം – വിഡിയോ

കലിഫോർണിയ∙ കൊടുങ്കാറ്റിലും പേമാരിയിലും കലിഫോർണിയയിൽ 17 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. പാസോ റോബിൾസിൽ വെള്ളപ്പൊക്കത്തിൽ അഞ്ചുവയസ്സുകാരനെ കാണാതായി. കുട്ടിക്കായി ഏഴ് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ ഷൂ മാത്രമേ കണ്ടെത്താനായുള്ളൂ.

 

 

പതിനായിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കും. പേമാരിയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാന ഹൈവേകളിൽ ഗതാഗത തടസ്സമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 34,000 പേരോട് പലായനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടുങ്കാറ്റ് ജനുവരി 18 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പറഞ്ഞു.

 

 

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും വസതി സ്ഥിതി ചെയ്യുന്ന മോണ്ടെസിറ്റോ നഗരത്തിലും കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായി. ലൊസാഞ്ചലസ്, സാൻ ഡീഗോ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം 20 ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!