സൗദിയിൽ 39 കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 6 കിലോ ഭാരമുളള മുടിക്കെട്ട്
സൗദിയിൽ 39 കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 6 കിലോ ഭാരമുളള മുടിക്കെട്ട്. മക്ക ഹെൽത്ത് കോക്കസിലെ അംഗം ഉൾപ്പെടെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ ജനറൽ സർജറി വിഭാഗത്തിലെ ഒരു സംഘമാണ് ന് 39 കാരിയായ സ്ത്രീയുടെ വയറിൽ നിന്ന് 6 കിലോഗ്രാം ഭാരമുള്ള മുടി അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കടുത്ത വേദനയും മലബന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു രോഗി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയിൽ നടത്തിയ പരിശോധനയിലാണ് ദഹനവ്യവസ്ഥയിൽ വലിയ രോമക്കെട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് മക്ക ഹെൽത്ത് അസംബ്ലി അറിയിച്ചു. ഈ രോമക്കെട്ടുകൾ ആമാശയം, ദഹനനാളം തുടങ്ങിയവ അടയാൻ കാരണമായി. ഇതിനാലാണ് അപൂർവ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായും മുറിയിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപൂർവമായി മാത്രം കാണുന്ന സന്ദർഭങ്ങളിൽ ഒന്നായാണ് ആരോഗ്യ കേന്ദ്രം ഇതിനെ കണക്കാക്കുന്നത്. ഹെയർ ഈറ്റിംഗ് മാനിയ എന്ന് ഇതിനെ വിളിക്കുന്നു. രോഗിയിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം മൂലം വലിയ അളവിൽ മുടി ഭക്ഷിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക