വീണ്ടും യാത്രക്കാരൻ്റെ മോശം പെരുമാറ്റം; വിമാനത്തിൽ കയ്യാങ്കളി. അക്രമാസക്തനായ യുവാവ് ഷർട്ടഴിച്ച് സഹായാത്രികനെ ആക്രമിച്ചു – വീഡിയോ
വിമാനത്തിൽ യാത്രക്കാർ മോശമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട കേസുകൾ ഈയിടെയായി നിത്യസംഭവമായി മാറികൊണ്ടിരിക്കുകയാണ്. ഇൻഡിഗോ വിമാനത്തിൽ എയർഹോസ്റ്റസിനോട് യാത്രക്കാരൻ അപമര്യാദയായി പെരുമാറിയത്, ബാങ്കോക്ക്-കൊൽക്കത്ത വിമാനത്തിലെ പ്രശ്നം, എയർ ഇന്ത്യയിലെ പതിവായുള്ള പ്രശ്നങ്ങൾ, മദ്യലഹരിയിൽ യാത്രക്കാർ ചെയ്തുകൂട്ടുന്ന മറ്റു പ്രയാസങ്ങൾ എന്നിങ്ങനെ കഴിഞ്ഞ ദിവസങ്ങിലെല്ലാം ആകാശ യാത്രക്കിടയിലെ പ്രശ്നങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ യാത്രക്കാർ വിമാനത്തിനുള്ളിൽ കയ്യാങ്കളിയിലെത്തിയ വീഡിയോ പുറത്ത് വന്നിരിക്കുന്നു. ബംഗ്ലാദേശിൻ്റെ ബിമാൻ വിമാനത്തിലാണ് പുതിയ സംഭവം. വിമാനത്തിനുള്ളിൽ ഷർട്ട് ധരിക്കാത്ത ഒരു യാത്രക്കാരൻ സഹയാത്രികനുമായി അക്രമാസക്തമായി വഴക്കിടുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ മറ്റു യാത്രക്കാർ അക്രമാസക്തനായ യുവാവിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
“മറ്റൊരു ‘അനിയന്ത്രിതമായ യാത്രക്കാരൻ’. ഇത്തവണ ബിമാൻ ബംഗ്ലാദേശ് ബോയിംഗ് 777 വിമാനത്തിൽ! എന്ന അടിക്കുറിപ്പോടെ ബിറ്റാങ്കോ ബിസ് വാസ് പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. ഇത് വരെ 112K യിലധികം ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് താഴെ വന്നിരിക്കുന്നത്. യാത്രക്കാരൻ്റെ മോശം പെരുമാറ്റത്തെ പലരും കുറ്റപ്പെടുത്തി. അതേ സമയം വിമാനത്തിൽ മോശമായി പെരുമാറുന്ന ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ചിലർ പറഞ്ഞു. വിമാനത്തിൽ കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും വിശദമായി പരിശോധിക്കണമെന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
Another "Unruly Passenger" 👊
This time on a Biman Bangladesh Boeing 777 flight!🤦♂️ pic.twitter.com/vnpfe0t2pz— BiTANKO BiSWAS (@Bitanko_Biswas) January 7, 2023