ഹൃദയാഘാതത്തെ തുടർന്ന് മലയാളി മക്കയിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മലയാളി മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി വി.പി. നജീബാണ് മരിച്ചത്. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം മക്കയിലെ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ. മക്കൾ: ആതിഫ്, അഫ്ര, അമൽ.
സഹോദരങ്ങൾ: മുജീബ് (റിയാദ്), ശുഐബ് (ചെന്നൈ), ആഇശ (ജിദ്ദ). മൃതദേഹം മക്കയിൽ ഖബറടക്കുമെന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.