വരണ്ടുണങ്ങിയ താഴ്വരകളും മലനിരകളും ഹരിത സ്വർഗമായി മാറി; ജിദ്ദയിലെയും മക്കയിലേയും പച്ച പുതച്ച് കിടക്കുന്ന മലനിരകൾ കാണാം – വീഡിയോ

തുടർച്ചയായി മഴ പെയ്തതോടെ ജിദ്ദയിലും മക്കയിലും മലനിരകളും താഴ് വരകളും പച്ചപുതച്ചു. ജിദ്ദ, മക്ക നിവാസികൾക്ക് അപൂർവമായി മാത്രം കിട്ടുന്ന ഈ കാഴ്ചകാണാനും അവിടെ ചിലവഴിക്കാനുമായി പലരും കുടുംബ സമേതം മലനിരകളിലേക്കും താഴ്‌വരകളിലേക്കും പോയി.

ധാരാളം താഴ്‌വരകളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുമുള്ള ജിദ്ദ ഗവർണറേറ്റിന്റെ കിഴക്കോട്ടാണ് ഭൂരിഭാഗം ആളുകളും പോകാൻ തിരഞ്ഞെടുത്തത്. പച്ച പുതച്ച് കിടിക്കുന്ന സ്ഥലങ്ങളെ ലക്ഷ്യമാക്കി റോഡുകളും ഫ്‌ളാറ്റുകളും വിച്ച്  സ്വദേശികളും വിദേശികളും യാത്ര ആരംഭിച്ചു.

ഭൂരിഭാഗം ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത മനോഹരമായ ഭൂപ്രകൃതികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് മരുഭൂമിയിലും മലയിടിക്കുകളിലൂടെയും ഒഴുകുന്ന വെള്ളം ഇവിടുത്തുകാർക്ക് അത്ഭുത കാഴ്ച തന്നെയാണ്. 

പച്ചപുതച്ച് കിടക്കുന്ന മലനിരകൾക്കിടയിലൂടെ മക്ക-മദീന ഹറൈമൈൻ അതിവേഗ ട്രൈൻ കുതിച്ച് പായുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായി. 

രാജ്യത്തിന്റെ പല ഭാഗങ്ങളും ഒരു ഹരിത സ്വർഗമായി മാറി, അവിടെ നിരവധി സ്വദേശികളും വിദേശികളും ആനന്ദംകൊണ്ടു. പച്ച പുതച്ച മലനിരകളും, പച്ച പുൽമേടുകളെ തലോടി കടന്ന് പോകുന്ന തണുപ്പുള്ള കാറ്റും ഹൃദയത്തെ കുളിരണിയിച്ചു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!