സൗദിയിൽ മഴ ശക്തമായി തുടരുന്നു; വെള്ളം കയറിയ പ്രദേശങ്ങളി നിന്നും ബോട്ടുകളിൽ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി – വീഡിയോ

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നു; റിയാദിൽ മഴയും മിന്നലും ശക്തമായതോടെ പല പ്രദേശങ്ങളിലും വെള്ളം കയറി. ഈസ്റ്റ് ഗേറ്റ് വികസന പദ്ധതി പ്രദേശത്ത് മഴ വെള്ളം ക്രമാതീതമായി ഉയർന്നതോടെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി.

മഴവെള്ളം ഒഴുകിപോകാൻ സൌകര്യമില്ലാത്തതാണ് വെള്ളം ഉയരാൻ കാരണമായതെന്നും, നിരവധി നാശനഷ്ടങ്ങൾ ഇതുമൂലം ഉണ്ടായെന്നും താമസക്കാർ പരാതിപ്പെട്ടു.

 

 

 

 

റിയാദിൽ വരും മണിക്കൂറുകളിലും ശക്തമായ മഴയും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലും ഏതാനും ദിവസങ്ങളായി മഴ ശക്തമായി തുടരുകയാണ്. മക്കയിലും തായിഫിലും മദീനയിലും മഴക്ക് സാധ്യതയുണ്ട്.

 

 

 

സൌദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  അൽ-ബാഹ, മക്ക, റിയാദ്, ഷർഖിയ, അസീർ എന്നിവിടങ്ങളിൽ ശനിയാഴ്ച നേരിയതോ മിതമായതോ ആയ മഴ പെയ്യും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ തബൂക്ക്, ഹായിൽ, മക്ക,ജിദ്ദ,തായിഫ്, മദീന, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, അൽ-ഖാസിം, അൽ-ഷർഖിയ, റിയാദ് എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്നും, തബൂക്കിലെ മലനിരകളിൽ മഞ്ഞു വീഴ്ച ശക്തമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മദീനയിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ രണ്ട് പേരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ചുറ്റുപാടിലും മഴവെള്ളം കയറിയതോടെ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു ഇവർ. പിന്നീട് സിവിൽ ഡിഫൻസിൻ്റെ ഹെലികോപ്പറെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!