സഞ്ചാരികളേ..സൗദിയിലേക്ക് വരൂ…, ലയണൽ മെസി വിളിക്കുന്നു
പുതിയ അനുഭവങ്ങള്‍ക്കും സ്വയം അറിയാനും നിങ്ങളൊരുക്കമാണെങ്കിൽ സൗദി അറേബ്യ നിങ്ങള്‍ക്കായി തയാറാണ്. ഡിസ്കവര് എ ന്യൂ സൈഡ് ഓഫ് യുവര്‍സെൽഫ് ഇൻ അറേബ്യ (Discover a New Side of Yourself in Arabia) എന്ന പേരിൽ സൗദി ആരംഭിച്ച ടൂറിസം ക്യാംപെയ്ൻ ലോകം മുഴുവനുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ്. അതുല്യമായ ഈ യാത്രയിലേക്ക് നിങ്ങളെ സൗദിയിലേക്ക് ക്ഷണിക്കുന്നതാകട്ടെ ആഗോള ഫുട്ബോള്‍ സൂപ്പര്‍താരം ലയൺൽ മെസിയും.
സൗദിയുടെ സാംസ്കാരിക, പൈതൃക, വിനോദസഞ്ചാര വഴികളിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നാല് പാക്കേജുകളാണ് സൗദി അറേബ്യ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മെയ് മാസം മുതൽ സൗദി അറേബ്യ ടൂറിസത്തിന്റെ മുഖംകൂടെയാണ് ലയണൽ മെസി. അധികം പേരറിഞ്ഞിട്ടില്ലാത്ത അറേബ്യയുടെ പൈതൃകകേന്ദ്രമായി സൗദിയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മെസി.
സൗദിയിൽ സ്വയം കണ്ടെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന പുതിയ ടൂറിസം പാക്കേജുകള്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച കാഴ്ച്ചകളിലേക്കാണ് കൊണ്ടുപോകുന്നത്. പുരാതനമായ ചന്തകള്‍ (സൂഖുകൾ), യുനെസ്കോ ലോക പൈതൃകകേന്ദ്രമായ റിജാൽ അൽമാ (Rijal Almaa), പ്രകൃതിയുടെ സൃഷ്ടിയായ അൽഉലയിലെ എലഫന്റ് റോക്ക് (Al-Ula Elephant Rock) എന്നിവയാണ് മുഖ്യ ആകര്ഷണങ്ങള്.
ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ദിരിയ (Diriyah) കാണാം. ആധുനിക സൗദിയുടെ ജന്മസ്ഥലമാണ് ദിരിയ. യാത്രയിലുടനീളം ഹഫാവാ (Hafawah) എന്ന അറേബ്യ വിശേഷിപ്പിക്കുന്ന ആതിഥേയത്വത്തിന്റെ സംരക്ഷണം ആസ്വദിക്കാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക