സൗദിയിൽ ഒഴുക്കിൽപ്പെട്ട് പ്രവാസിയുൾപ്പെടെ രണ്ട് പേർ മരിച്ചു, ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. ഇടിമിന്നലേറ്റ് ട്രക്ക് കത്തി നിശിച്ചു – വീഡിയോ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായതോടെ പല സ്ഥലങ്ങളിലും മഴവെള്ളത്തിൻ്റെ കുത്തൊഴുക്ക്. മക്കയിലെ കുദായിൽ മഴവെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിദേശി ഒഴുക്കിൽപ്പെട്ടു. സിവിൽ ഡിഫൻസ് നടത്തിയ തെരച്ചിലിൽ 13 കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്ന് പിന്നീട് ഇയാളുടെ മൃതദേഹം കണ്ടെത്തി.

മറ്റൊരു സംഭവത്തിൽ മദീനയിൽ ഒരു സ്വദേശി പൌരനും മകനും ഒഴുക്കിൽപ്പെട്ടു. 58 കാരനായ സ്വദേശിയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ സിവിൽ ഡിഫൻസ് കണ്ടെത്തി. മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബോട്ടുകളും തെർമ്മൽ സെൻസറുകളും ഉപയോഗിച്ച് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മകന് വേണ്ടിയുളള തിരച്ചിൽ നടത്തുന്നത്.

മഴവെള്ളപ്പാച്ചിലിൽ കുടങ്ങിയ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വദേശി പൌരനും മകനും ഒഴുക്കിൽപ്പെട്ടത്. ഈ വാഹനത്തിലുള്ളവരെ പിന്നീട് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളും വെള്ളക്കെട്ടിൽ കുടുങ്ങിയതായും അയാളെയും രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

അൽ-ലൈത്തിന് തെക്ക് ഭാഗത്ത് അൽ വസഖ ഫീഡ് മാർക്കറ്റിൽ ഇടിമിന്നലേറ്റതിനെത്തുടർന്ന് ട്രക്ക് കത്തി നശിച്ചു. കാലിത്തീറ്റ കയറ്റിയ ട്രക്കാണ് കത്തി നശിച്ചത്.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തായി തുടരുന്നതിനാൽ വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും മഴവെള്ളപ്പാച്ചിലിൽ നിന്നും വിട്ട് നിൽക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

മഴ ശക്തമായി തുടരുന്നതിനാൽ മക്ക, മദീന, ഹായിൽ, തായിഫ്, ജിദ്ദ, മഹ്ദ്, റാബിഗ്, ഹനകിയ, ഖുലൈസ് തുടങ്ങിയ സ്ഥലങ്ങളിൽ ബുധനാഴ്ചയും വിദ്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്നും, ഓണ്ലൈൻ ക്ലാസ് ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മക്കയിൽ വിദേശി മഴവെള്ളപ്പാച്ചിലിൽപ്പെട്ട് ഒലിച്ച് പോകുന്ന വീഡിയോ:

 

അൽ ലൈത്തിൽ ഇടിമിന്നലേറ്റ് ട്രക്കിന് തീ പിടിച്ച വീഡിയോ:

 

 

 

 

Share
error: Content is protected !!