സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുന്നു; റിയാദിലും മദീനയിലും ശക്തമായ മഴ – വീഡിയോ

സൌദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഇന്നും  (ചൊവ്വാഴ്‌ച) മഴയും മഞ്ഞു വീഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മദീനയുടെ ചില ഭാഗങ്ങളിൽ ഇടിയും മഴയും ശക്താമാകാനിടയുണ്ട്.  പ്രത്യേകിച്ച് യാൻബു ഗവർണറേറ്റിലും അതിന്റെ തീരപ്രദേശങ്ങളിലും മഴ ശക്തമാകും.

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായേക്കുമെന്ന് കേന്ദ്രം അറിയിച്ചു.

മക്ക  മേഖലയുടെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ കാറ്റും, ആലിപ്പഴ വർഷവും, മഴവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.  ഇടത്തരം മുതൽ കനത്ത മഴയും ആലിപ്പഴ വർഷവും കിഴക്കൻ പ്രദേശങ്ങളുടെയും വടക്കൻ അതിർത്തിയുടെയും ഭാഗങ്ങളിൽ അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ജിദ്ദ, റാബഗ്, ത്വാഇഫ്, ഖുലൈസ്, ജുമൂം, ബഹറ, അൽ കാമിൽ എന്നിവിടങ്ങളിൽ ഇന്നും മഴ തുടരാൻ സാധ്യതയുള്ളതിനാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ചയും നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്ന്  വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

റിയാദിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ് നഗരത്തിൽ പെയ്യുന്ന മഴ ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

 

വീഡിയോകൾ കാണുക..

 

Share
error: Content is protected !!