മക്കയിൽ മലിനജലം ഉപയോഗിച്ച് നനച്ച കൃഷിയിടങ്ങൾ നീക്കം ചെയ്തു – ചിത്രങ്ങൾ
മക്കയിൽ മലിനജലം ഉപയോഗിച്ച് നനച്ച കൃഷിടിയങ്ങൾ നീക്കം ചെയ്തതായി മക്ക നഗരസഭ അറിയിച്ചു. 125,000 ചതുരശ്ര മീറ്റർ അനുയോജ്യമല്ലാത്ത കൃഷിഭൂമിയാണ് നീക്കം ചെയ്തത്.
മക്കയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും മലിനജലം ഉപയോഗിച്ച് നനക്കപ്പെടുന്നതുമായ ഈ ഫാമുകൾ ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് ലബോറട്ടറി റിപ്പോർട്ട് തെളിയിച്ചതായി ജിഎഎം വ്യക്തമാക്കി. ലബോറട്ടറി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കൃഷിഭൂമി നീക്കം ചെയ്തത്.
പ്രദേശത്തെ സുരക്ഷാ അധികാരികളുമായും ആരോഗ്യ വിഭാഗം, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ ഓഫീസുമായും സഹകരിച്ചാണ് കൃഷി നീക്കം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള തീരുമാനം പുറപ്പെടുവിച്ചും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക