വിദേശികളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഇഖാമ ഇനി സ്വന്തം അബ്ഷർ അക്കൗണ്ടിൽ ലഭിക്കും

സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അബ്ഷർ പ്ലാറ്റ് ഫോമിൽ വിദേശികൾക്ക് വേണ്ടി പുതിയ സേവനം ആരംഭിച്ചു. വിദേശികളുടെ അബ്ഷർ അക്കൌണ്ടിൽ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഇഖാമ ഉൾപ്പെടുത്തിയതാണ് പുതിയ സേവനം. വിദേശികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ ഇഖാമയുടെ ഡിജിറ്റൽ കോപ്പി സ്വന്തം അബ്ഷർ അക്കൌണ്ട് വഴി ഇനി കാണാനും ഉപയോഗിക്കാനും സാധിക്കും.

“Absheer Individuals” പ്ലാറ്റ്‌ഫോം വഴി വിദേശികൾക്ക് അബ്ഷറിൽ ലോഗിൻ ചെയ്ത് അവരവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡന്റിറ്റിയുടെ (ഇഖാമ) ഫോട്ടോ, സുരക്ഷാ ഉദ്യോഗസ്ഥരർ ആവശ്യപ്പെടുമ്പോൾ കാണിക്കാൻ സാധിക്കും. ഇതിനായി പ്രിൻ്റ് ചെയ്ത കോപ്പി കൈവശം വെക്കൽ നിർബന്ധമില്ലെന്നും അബ്ഷർ പ്ലാറ്റ് ഫോം വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ (അബ്ഷർ) പ്ലാറ്റ്‌ഫോമിലൂടെ ആസ്ഥാനം സന്ദർശിക്കാതെ തന്നെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ സേനവങ്ങൾ ലഭ്യമാക്കുന്നതിൻ്റെ ഭാഗമാണ് പാസ്പോർട്ട് വിഭാഗം പുതിയ സേവനം അവതരിപ്പിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!