മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു

ഉംറക്കെത്തിയ മലയാളി തീർഥാടക മക്കയിൽ മരിച്ചു. പാലക്കാട്‌ ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. മക്ക കിങ് ഫൈസൽ ആശുപത്രിൽ വെച്ച് തിങ്കളാഴ്ച പുലർച്ചെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.

ഭർത്താവായ മുസ്തഫ ഹാജിക്കും, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേരമകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് ഏക മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റൊരു മകൾ: റാഷിദ, മരുമകൻ: റഫീഖ് മാസ്റ്റർ (വെൽഫെയർ പാർട്ടി ഏരിയ സെക്രട്ടറി) എന്നിവർ നാട്ടിലുണ്ട്.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (തിങ്കളാഴ്ച) മഗ്‌രിബ് നമസ്കാരാനന്തരം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!