മക്ക ഹറം പള്ളിയിലെ മഞ്ഞുവീഴ്ച; പ്രചരിക്കുന്നത് തെറ്റായ ദൃശ്യങ്ങൾ – വീഡിയോ
മക്കയിലെ ഹറം പള്ളിയിൽ മഞ്ഞ് പെയ്യുന്നതായും കഅബ മഞ്ഞ് മൂടിയതായും കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും, അത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശരിയായ വീഡിയോയിൽ കൂടുതൽ ഇഫക്ടുകൾ ചേർത്ത് നിർമിച്ച വ്യാജ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴപെയ്യുന്നുണ്ട്. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന എല്ലാ വീഡിയോകളും ശരിയല്ല. ചിലതെല്ലാം കൂടുതൽ ഇഫക്ടുകളും മറ്റും ഉൾപ്പെടുത്തിയവയാണെന്നും അദ്ദേഹം പറഞ്ഞു.
മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാൽ മഞ്ഞു വീഴ്ച ഇത് വരെ ഉണ്ടായിട്ടില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണുക..
متحدث الأرصاد: فيديو تساقط الثلوج على #المسجد_الحرام غير صحيح ومعالج بمؤثرات إضافية pic.twitter.com/y4RtWDBVus
— أخبار 24 (@Akhbaar24) January 1, 2023